Home KANNUR അജ്മാനില്‍ ഷോപ്പിങ് സെന്ററില്‍ വന്‍ തീപിടിത്തം
KANNUR - August 22, 2023

അജ്മാനില്‍ ഷോപ്പിങ് സെന്ററില്‍ വന്‍ തീപിടിത്തം

യുഎഇയിലെ അജ്മാനില്‍ ഷോപ്പിങ് സെന്ററില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അജ്മാന്‍ ജറഫില്‍ ചൈന മാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സിറ്റി ഫെലാഷ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥാപനം ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. വിവരം ലഭിച്ച ഉടന്‍ അജ്മാനില്‍ നിന്നും സമീപ എമിറേറ്റുകളില്‍ നിന്നുമുള്ള അഗ്നിശമനസേന അംഗങ്ങളെത്തി തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കി. അജ്മാന്‍, ഷാര്‍ജ, ദുബൈ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങളുടെ പരിശ്രമഫലമായാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും