സൺ ഷെയിഡ് തകർന്ന്തൊഴിലാളി മരിച്ചു
ശ്രീകണ്ഠപുരം: നിർമ്മാണം നടക്കുന്ന ഇരുനില വീടിൻ്റെ സൺഷൈയിഡ് തകർന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ആസാം സ്വദേശി
റാക്കിമുള്ള(റാക്കി ബുള്‍-31) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 9.45 ന് കുറുമാത്തൂര്‍ മണക്കാട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്താണ് അപകടം
മണക്കാട് ആലത്തുംകുണ്ട് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ മുഹമ്മദ് ഷഫീക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതുതായി പണിയുന്ന വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍ക്കപലക നീക്കുന്നതിനിടയിലാണ് അപകടം. വിവരമറിഞ്ഞ്
തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയാണ് തകർന്നു വീണ സ്‌ളാബ് നീക്കി ഇയാളെ പുറത്തെടുത്തിരുന്നുവെങ്കിലും അപ്പോഴേക്കുംമരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ശ്രീകണ്ഠാപുരം പോലീസ് സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി.