Home KANNUR വാഹനങ്ങളിലെ തീപിടിത്തം
വണ്ടുകളെപ്പറ്റി പഠിക്കാൻ കെഎഫ്‌ആർഐ
KANNUR - August 22, 2023

വാഹനങ്ങളിലെ തീപിടിത്തം
വണ്ടുകളെപ്പറ്റി പഠിക്കാൻ കെഎഫ്‌ആർഐ

സംസ്ഥാനത്ത്‌ വാഹനങ്ങളിൽ തീപിടിത്തം പതിവായതോടെ ഇന്ധന കുഴലുകളിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്ന ചെറുവണ്ടുകളെ കുറിച്ച് പഠിക്കാൻ കേരള ഫോറസ്റ്റ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌. അംബ്രോസിയ ബീറ്റിൽസ്‌ വിഭാഗത്തിൽപ്പെട്ട വണ്ടുകൾ പെട്രോളിലെ എഥനോളിനോടാണ്‌ ആകർഷിക്കപ്പെടുന്നു എന്നാണ്‌ അനുമാനം.

ഇതുകാരണം ഇന്ധന ചോർച്ചയും തുടർന്ന്‌ തീപിടിക്കാനും സാധ്യത കൂടുതലാണ്‌. ടാങ്കിൽ നിന്ന്‌ എൻജിനിലേക്ക്‌ പോകുന്ന റബർ പൈപ്പുകളെയാണ്‌ വണ്ടുകൾ ഇരയാക്കുന്നത്‌. പെട്രോളിൽ 10 ശതമാനം എഥനോൾ ചേർത്താണ്‌ ഇന്ധന കമ്പനികൾ വിൽപ്പനക്ക് എത്തിക്കുന്നത്‌.

സംസ്ഥാനത്ത്‌ വിവിധ ജില്ലകളിൽ ഇന്ധന പൈപ്പുകളിലെ ദ്വാരം കണ്ടെത്തിയതായി പരാതികൾ ഉയർന്നിരുന്നു. ഈ വിഷയത്തിൽ പഠനം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ ഗതാഗത വകുപ്പ്‌ പ്രത്യേക ഫോറൻസിക്‌ സംഘത്തിനും രൂപം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും