Home NARTH LOCAL-NEWS KOLACHERI കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ “സ്മൃതി വിചാരം “
പഴയകാല പഞ്ചായത്ത് അംഗങ്ങളുടെ സംഗമം
KOLACHERI - August 22, 2023

കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ “സ്മൃതി വിചാരം “
പഴയകാല പഞ്ചായത്ത് അംഗങ്ങളുടെ സംഗമം

കൊളച്ചേരി : മൂന്നര പതിറ്റാണ്ടിന്റെ ഗ്രാമീണ സേവന സ്മരണകളുമായി അവർ ഒത്തുചേരുന്നു 1979 മുതൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ജനപ്രതിനിധികളായിരുന്നവർ ഇന്നത്തെ ജന പ്രതിനിധികളോടൊപ്പം തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു
2023 ആഗസ്റ്റ് 23ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ “സ്മൃതി വിചാരം ” എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നര വ്യാഴവട്ട കാലത്തിന്റെ അനുഭവ ചരിത്രം ഇവിടെ അയവിറക്കപ്പെടുമ്പോൾ അത് കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ വികാസ പരിണാമങ്ങളിലൂടെയുള്ള ഒരു അവിസ്മരണീയ യാത്രയായിരിക്കും എന്ന് നിസംശയം പറയാം 1979ലെ ഭരണ സമിതിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പാമ്പുരുത്തിയിലെ എം മമ്മു മാസ്റ്ററുടെ സാന്നിധ്യം ചടങ്ങിന് പ്രൗഢിയേകും.
ഇവരോടൊപ്പം വിവിധ കാലഘട്ടങ്ങളിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളെ പ്രതിനിധീകരിച്ച് ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നവരും ചടങ്ങിന്റെ ഭാഗമാകും . ഏറ്റവും മുതിർന്ന അംഗം 82 വയസ്സുള്ള പി പി കുഞ്ഞിരാമൻ മുതൽ പുതിയ തലമുറയിൽപെട്ട 26 വയസ്സുകാരൻ കെ പ്രിയേഷ് വരെയുള്ളവർ തങ്ങളുടെ ഭരണ സേവന അനുഭവങ്ങളുമായി ഒത്തുചേരുമ്പോൾ അത് കൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ തുടിപ്പുകളുടെ പ്രതിഫലനമാകും എന്നാണ് സംഘാടകരുടെ ശുഭപ്രതീക്ഷ. ചടങ്ങ് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മുസ്തഫയുടെ അദ്ധ്യക്ഷതയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. കെ.എ സരള ഉദ്ഘാടനം ചെയ്യും. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് മുഖ്യാതിഥിയാവും.
ആലോചനാ യോഗത്തിൽ എം അനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. കെ ബാലസുബ്രഹ്മണ്യം, ഷമീമ ടി വി , കെ.സി.പി ഫൗസിയ, കെ. പി പ്രഭാകരൻ, പി.പി കുഞ്ഞിരാമൻ, കെ അനിൽകുമാർ , കെ പി ചന്ദ്രഭാനു , ഇ കെ അജിത , കെ ശോഭന തുടങ്ങിയവർ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും