ഓണക്കാലത്ത് ജനങ്ങളെ ക്യൂ നിർത്തി വട്ടം കറക്കുന്നു: അഡ്വ.മാർട്ടിൻ ജോർജ്ജ്
കണ്ണൂർ: ഇതു പോലെ ജനം ദുരിതമനുഭവിച്ച ഒരോണക്കാലം മുമ്പുണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. ഓണക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത മണ്ഡലംതല പ്രധിഷേധ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം പള്ളിക്കുന്ന് മാവേലി സ്റ്റോറിന് മുന്നിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . കുറച്ചുനേരം ക്യൂ നിൽക്കേണ്ടി വന്നാലും അരിയും പഞ്ചസാരയും അത്യാവശ്യം പല വ്യഞ്ജനങ്ങളുമെങ്കിലും സബ്സിഡി നിരക്കിൽ കിട്ടുമല്ലോ എന്ന ആശ്വാസമാണ് എല്ലാവരെയും മാവേലി സ്റ്റോറിലെത്തിക്കുന്നത്. എന്നാൽ വിരലിലെണ്ണാവുന്ന സബ്സിഡി സാധനങ്ങളിൽ മിക്കതും സ്റ്റോക്കില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ക്യൂ നിന്ന് സമയം കളഞ്ഞ് നിരാശരായി തിരിച്ചു പോകേണ്ട അവസ്ഥയാണുള്ളത്. ഇടക്കിടെ സർവർ തകരാറു പറഞ്ഞ് മാവേലി സ്റ്റോറുകൾ പ്രവർത്തനം നിർത്തും. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ ഈ ഓണക്കാലത്തു പോലും സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്. ഒരാഴ്ച മുമ്പ് മാവേലി സ്റ്റോറിൽ സ്റ്റോക്കില്ലാത്ത സാധനങ്ങൾ ഇല്ല എന്ന സത്യം ബോർഡിൽ എഴുതിയതിൻ്റെ പേരിലാണ് കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ. നിധിനെ സസ്പെൻഡ് ചെയ്തത്. പൂപ്പൽ പിടിച്ച സാധനങ്ങളാണ് അന്വേഷണസംഘം അവിടെ കണ്ടെത്തിയതെന്നാണ് സപ്ലൈക്കോ മാനേജർ പറഞ്ഞത് . അവിടെ കണ്ടെത്തിയ സാധനങ്ങളാകട്ടെ കുറഞ്ഞ അളവിൽ മാത്രമേ ഉണ്ടായിരുന്നുളളു.ഇത്രയും കഴിവു കെട്ട മന്ത്രിയും സർക്കാരും കേരളത്തിലുണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു .കക്കാട് – പുഴാതി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പള്ളിക്കുന്ന് മാവേലി സ്റ്റോറിന് മുന്നിൽ നടന്ന ധർണ്ണാ സമരത്തിൽ അനുരൂപ് പൂച്ചാലി അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ സി.വി.സന്തോഷ്, കൂക്കിരിരാജേഷ്, കല്ലിക്കോടൻ രാഗേഷ്, കെ.ഉഷാകുമാരി, എൻ.ആർ മായിൻ, അഡ്വ.പി. ഇന്ദിര ,എൻ.വി പ്രദീപ് കുമാർ ,കെ.മോഹനൻ, സി.മോഹനൻ ,ടി.പി.രാജീവൻ മാസ്റ്റർ, പ്രേംജിത്ത് പൂച്ചാലി, സി.കെ.വിനോദ്, ആശാ രാജീവൻ, വിഹാസ് അത്താഴക്കുന്ന്, കെ.ദിവാകരൻ എന്നിവർ പ്രസംഗിച്ചു .ചിറക്കുനി വി എ നാരായണൻ ,ചക്കരക്കൽ ബ്ലോക്കിൽ കെ സി മുഹമ്മദ് ഫൈസൽ ,അഞ്ചരക്കണ്ടി മണ്ഡലത്തിൽ കെ ഒ സുരേന്ദ്രൻ ,കണ്ണൂർ ഈസ്റ്റ് , വെസ്റ്റ് , സൗത്ത് മണ്ഡലത്തിൽ അമൃത രാമകൃഷ്ണൻ ,ഉളിക്കൽ മണ്ഡലം ബേബി തോലാനി ,മുഴപ്പിലങ്ങാട് എം കെ മോഹനൻ ,ചൊക്ലി ഒളവിലം മണ്ഡലം കെ പി സാജു ,നേടിയേങ്ങ മണ്ഡലം ഡോ.കെ വി ഫിലോമിന ,പരിയാരം അഡ്വ .ബ്രജേഷ് കുമാർ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു .