കണ്ണൂർ വിമാനത്താവളം: എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മാസ് പെറ്റീഷൻ
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കുക, ആസിയാൻ ഓപ്പൺ സ്കൈ പോളിസി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ഛ് എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സിവിൽ ഏവിയേഷൻ മന്ത്രിക്ക് സമർപ്പിക്കുന്ന മാസ് പെറ്റിഷന്റെ ഭാഗമായി അഴിക്കോട് മണ്ഡലത്തിൽ നിന്ന് സ്വീകരിച്ച പെറ്റീഷൻ അഴിക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് സ്പീഡ് പോസ്റ്റ് വഴി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് അയച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം ടി.വി, സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്, കമ്മിറ്റി അംഗങ്ങളായ സി. ഷാഫി, നവാസ് കാട്ടാമ്പള്ളി എന്നിവർ സന്നിഹിതരായി
Click To Comment