Home NARTH KANNADIPARAMBA ജന്മദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി ഹല ഫഹദ്
KANNADIPARAMBA - August 21, 2023

ജന്മദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി ഹല ഫഹദ്

ചേലേരി: ജന്മദിനാഘോഷത്തിൽ പ്രകൃതിസംരക്ഷണ സന്ദേശവുമായി ഒന്നാം ക്ലാസ് വിദ്യാർത്ഥി. ചേലേരി എ യു പി സ്കൂൾ വിദ്യാർത്ഥി പാട്ടയത്തെ ഹല ഫഹദ് ആണ് കുട്ടൂകാർക്ക് വ്യത്യസ്തമായ സമ്മാനമൊരുക്കി ജന്മദിനം ആഘോഷിച്ചത്. പ്രകൃതി സംരക്ഷണസന്ദേശവുമായി തന്റെ കൂട്ടുകാർക്കെല്ലാം മധുരത്തിനൊപ്പം തന്നെ വിത്ത് പെൻസിൽ നൽകിയാണ് ഫഹദ്-ലുബ്‌ന ദമ്പതികളുടെ മകളായ ഹല ജന്മദിനം കെങ്കേമമാക്കിയത്. പെൻസിലിനൊപ്പം തന്നെ വ്യത്യസ്ത വിത്തുകളും ലഭിച്ചപ്പോൾ ഹലക്കൊപ്പം കൂട്ടുകാരും ഡബിൾ ഹാപ്പി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും