Home KANNUR തെളിവുകളുണ്ടെന്ന് മാതാവ്; അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ കോടതിയിൽ
തെളിവുകളുണ്ടെന്ന് മാതാവ്; അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ കോടതിയിൽ
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹരജി തള്ളണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആതിഖ സി.ബി.ഐ കോടതിയിൽ.
പ്രതികൾ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിന് സാക്ഷികളുണ്ട്. 28 മുതൽ 33 വരെയുള്ള പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹരജി തള്ളണമെന്നാണ് ആവശ്യം.
ഷുക്കൂർ വധക്കേസിൽ പ്രഥമ ദൃഷ്ട്യ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ വിടുതൽ ഹരജി നൽകിയത്. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷററായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. കീഴറയിലെ വള്ളുവൻ കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം.
Click To Comment