ട്രാവലർ മോഷണം പോയി
നാറാത്ത്: വീട്ടുപറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലർ മോഷണം പോയി. നാറാത്ത് വച്ചപുരത്തെ എടച്ചേരിയൻ ശ്രീജേഷിൻ്റെ (30) ഉടമസ്ഥതയിലുള്ള കെ.എൽ.43.ജെ.2300 നമ്പർ ടെമ്പോ ട്രാവലറാണ് മോഷണം പോയത്.കഴിഞ്ഞ വെള്ളിയാഴ്ച നാറാത്ത് വച്ചപുരത്ത് നിർത്തിയിട്ടതായിരുന്നു. പിന്നീട് വാഹനമെടുക്കാൻ എത്തിയപ്പോൾ കണ്ടില്ല. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത മയ്യിൽപോലീസ് അന്വേഷണം തുടങ്ങി.
Click To Comment