Home KANNUR കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ഉദ്‌ഘാടനം
KANNUR - August 21, 2023

കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ഉദ്‌ഘാടനം


മയ്യിൽ:
കൊളച്ചേരി പഞ്ചായത്ത് പാടിയിലിൽ ആരംഭിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ഡോ. ശിവദാസൻ പി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ പുസ്തകങ്ങൾ എറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ എ പി സുരേശൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ, എം ദാമോദരൻ, പി വി വത്സൻ, അഡ്വ. കെ പ്രിയേഷ്, പി പി കുഞ്ഞിരാമൻ, ഇ പി ജയരാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി പുരുഷോത്തമൻ സ്വാഗതവും ജോയിന്റ് കൺവീനർ കെ വിനോദ് കുമാർ നന്ദിയും പറഞ്ഞു.
പടം: കൊളച്ചേരി പാടിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും