Home KANNUR പോലീസുകാരൻ്റെ നിശ്ചയദാർഢ്യം അപകടാവസ്ഥയിലായ യുവതിയുടെ ജീവൻ രക്ഷിച്ചു.
KANNUR - August 21, 2023

പോലീസുകാരൻ്റെ നിശ്ചയദാർഢ്യം അപകടാവസ്ഥയിലായ യുവതിയുടെ ജീവൻ രക്ഷിച്ചു.


കണ്ണൂർ: വീട്ടുകാരുമായി പിണങ്ങി ജീവനൊടുക്കാൻ വിഷം കഴിച്ച് കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിയ കാസറഗോഡ് സ്വദേശിനിയായ ഭർതൃമതിയുടെ ജീവൻ സിവിൽ പോലീസ് ഓഫീസറുടെ തക്ക സമയത്തെ ഇടപെടൽ മൂലം രക്ഷിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. വീട്ടിൽ നിന്നും മത്സ്യം മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ കുടുംബ വഴക്കിനെ തുടർന്ന്കാസറഗോഡ് സ്വദേശിനിയായ 30കാരിയാണ് ബേക്കൽ മയിലാട്ടിയിലെ ഭർതൃഗൃഹത്തിൽ നിന്നും പിണങ്ങി കണ്ണൂരിലെത്തിയത്.ഒന്നാം നമ്പർപ്ലാറ്റ്ഫോം ഡ്യൂട്ടിക്കിടെ ടിക്കറ്റ് കൗണ്ടറിന് സമീപം അസ്വാഭാവികമായി തനിച്ച് ഇരിക്കുന്നത്കാണപ്പെട്ട യുവതിയെ നിരീക്ഷിച്ച കണ്ണൂർ റെയിൽവെ പോലീസിലെ സിവിൽ പോലീസ് ഓഫീസർ പിണറായി സ്വദേശിനിഖിൽ
വിവരങ്ങൾ ചോദിച്ചപ്പോൾ വ്യക്തമായി ഉത്തരം നൽകാതെ മാറി നിൽക്കുന്നത് കണ്ട് വിശദമായി ചോദിച്ചപ്പോഴാണ് യുവതി വിഷം കഴിച്ച വിവരം പുറത്തു പറഞ്ഞത്. ഭർതൃവീട്ടിൽ നിന്നും
വഴക്കിട്ട് സ്വന്തം ഇഷ്ടപ്രകാരം കാസർകോട് നിന്നും ബസ്സിൽ കയറി കണ്ണൂരിൽ ഇറങ്ങിയതാണെന്നും കൈയിൽ കരുതിയ വിഷ ദ്രാവകം കഴിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തതോടെ
മറ്റൊന്നും ആലോചിക്കാതെ യുവതിയുമായി റെയിൽവേ സ്റ്റേഷൻ കവാടത്തിനു മുന്നിലെ ഓട്ടോയിൽ യുവതിയെയും കൂട്ടി കണ്ണൂർ ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡോക്ടർ പരിശോധിച്ചതിൽ യുവതിക്ക് വിഷബാധയേറ്റിട്ടുണ്ടെന്നും
ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി ചികിത്സ തുടരുകയും ചെയ്തു തക്ക സമയത്ത് യുവതിയെ ആശുപത്രിയിലെത്തിച്ചതിനാലാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ അറിയിക്കുകയും റെയിൽവെ പോലീസുകാരനായ നിഖിലിനെ അഭിനന്ദിക്കുകയും ചെയ്തു.തുടർന്ന് റെയിൽവെ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി.ഉമേശൻ്റെ സഹായത്തോടെ
പിങ്ക് പട്രോൾ ടീമിനെ വിവരമറിയക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബെൽ ഫോൺ പരിശോധിച്ച് യുവതിയുടെ സഹോദരന്റെ ഫോൺ നമ്പർ കണ്ടെത്തി വിവരമറിയിച്ച്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്താൻ നിർദ്ദേശിക്കുകയും ചെയ്തു. അപകടാവസ്ഥയിലായിരുന്ന
യുവതിക്ക് കൃത്യ സമയത്ത് വൈദ്യസഹായം ലഭ്യമാക്കാൻ എത്തിച്ച സിവിൽ പോലീസ് ഓഫീസർ നിഖിലിനോടും അതുവഴി കേരള പോലീസിനോടുമുള്ള നന്ദിയും കടപ്പാടും ബന്ധുക്കൾ അറിയിച്ചാണ് യാത്രയാക്കിയത്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും