മാരത്തൺ ഓടി വിവാഹവാർഷികം ആഘോഷിച്ച് ദന്പതികൾ
കണ്ണൂർ: വേറിട്ടതും കൗതുകകരവുമായ രീതിയിൽ ഇരുപത്തിനാലാം വിവാഹ വാർഷികം ആഘോഷിച്ച് ദന്പതി കൾ. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശികളായ അമീർ- സബാന ദന്പതികൾ തങ്ങളുടെ ഇരുപത്തിനാലാം വിവാഹ വാർഷികം ആഘോഷിക്കാൻ തെരഞ്ഞെടുത്തത് 24 കിലോമീറ്റർ മാരത്തൺ ഓടിക്കൊണ്ടായിരുന്നു.
ഇന്നലെ രാവിലെ പയ്യാന്പലം ബീച്ചിൽനിന്നുള്ള ദന്പതികളുടെ മാരത്തൺ കണ്ണൂർ ആർടിഒ മുൻ സൂപ്രണ്ട് ബാലഗോപാൽ കാടാച്ചിറ ഫ്ലാഗ് ഓഫ് ചെയ്തു.
സന്പൂർണ ആരോഗ്യം എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു വിവാഹവാർഷികാഘോഷം നടത്താൻ പ്രേരിപ്പിച്ചതെന്ന് അമീർ-സബാന ദന്പതികൾ പറഞ്ഞു.
പുനർജനി റണ്ണേഴ്സ് ക്ലബ് അംഗങ്ങളായ ഇരുവർക്കുമൊപ്പം ക്ലബിന്റെ സംസ്ഥാന, ജില്ലാ ഭാരവാഹികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ അമ്പതോളം പേർ പങ്കെടുത്തു.