Home NARTH KANNADIPARAMBA ഗണേശോത്സവം ഗണേശ വിഗ്രഹപ്രതിഷ്ഠയും ശ്രീകൃഷ ജയന്തി ഗോപൂജയും നടന്നു
KANNADIPARAMBA - August 20, 2023

ഗണേശോത്സവം ഗണേശ വിഗ്രഹപ്രതിഷ്ഠയും ശ്രീകൃഷ ജയന്തി ഗോപൂജയും നടന്നു


കണ്ണാടിപ്പറമ്പ് : മുത്തപ്പൻ ക്ഷേത്ര സന്നിധിയിൽ ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ഗണേശ വിഗ്രഹപ്രതിഷ്ഠയും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗോപൂജയും നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങിൽ അനവധി ഭക്തജനങ്ങൾ പങ്കു ചേർന്നു. രാത്രിയിൽ ഭജനയും ഉണ്ടായി. നാളെ വൈകുന്നേരം മഹാഗണപതി ഹോമവും ചൊവ്വാഴ്ച ഗ്രാമപ്രദക്ഷിണത്തിനു ശേഷം പയ്യാമ്പലത്തേക്ക് നിമഞ്ജന ഘോഷയാത്രയും നടക്കും. ആഗസ്ത് 31 വരെ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ചിത്രരചനാ മത്സരം നടക്കും. വീട്ടിൽ നിന്നും വരച്ച് മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരമുണ്ട്. എൽ.പി, യു.പി.വിഭാഗം പെൻസിൽ ഡ്രോയിംഗ്, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് ജലച്ചായ ചിത്രരചനയും നടക്കും. കൃഷ്ണലീലകൾ എന്ന വിഷയത്തിൽ വരച്ചു കഴിഞ്ഞാൽ 9895671516, 949636 1025 എന്നീ നമ്പറുകളിൽ വിളിച്ചാൽ സംഘാടകർ വീട്ടിലെത്തി ചിത്രം വിലയിരുത്തി സമ്മാനങ്ങൾ നൽകും. സപ്തംബർ 2 ന് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പതാകാ ദിനവും സപ്തംബർ 6 ന് ശോഭയാത്രയും പായസദാനവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും