കണ്ണാടിപ്പറമ്പിൽ സ്ത്രീകളുടെ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണാടിപ്പറമ്പ: മണിപ്പൂർ കലാപം, വർഗ്ഗീയത, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവയ്ക്കെതിരെ ‘ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി സ്ത്രീകളുടെ സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു, എസ്.എഫ്.ഐ എന്നീ സംഘടനകൾ ചേർന്നു സംഘടിപ്പിച്ച സാംസ്കാരിക യാത്ര വാരം റോഡിൽ നിന്ന് ആരംഭിച്ച് കണ്ണാടിപ്പറമ്പ പീടികത്തെരുവിൽ സമാപിച്ചു. സ്നേഹകൂട്ടായ്മ ഷൈമ പിയുടെ അധ്യക്ഷതയിൽ കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ ബൈജു പ്രസംഗിച്ചു. പ്രസ്‌തുത പരിപാടിയിൽ സുനിത പി.പി സ്വാഗതം പറഞ്ഞു.

Click To Comment