മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് രണ്ടു മത്സ്യതൊഴിലാളികൾ മരിച്ചു
നീലേശ്വരം:നീലേശ്വരം തൈക്കടപ്പുറത്ത് മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് രണ്ടു മത്സ്യതൊഴിലാളികൾ മരിച്ചു
തൈക്കടപ്പുറം അഴിത്തല ബോട്ട് ജെട്ടി – നടുവില്‍ പള്ളിക്ക് പടിഞ്ഞാറു ഭാഗത്താണ് അപകടം. അഴിത്തലയിലെ പരേതനായ ദാമോദരൻ്റെ മകൻ
രാജേഷ് (35), ഭരതൻ്റെ മകൻ സനീഷ് (34) എന്നിവരാണ് മരിച്ചത്. മത്സ്യബന്ധത്തിനിടെ അപകടത്തിൽപ്പെട്ട രാജേഷിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് സനീഷ് അപകടത്തില്‍പെട്ടത് .വിവരമറിഞ്ഞെത്തിയ മത്സ്യതൊഴിലാളികളും നാട്ടുകാരുമാണ്ഇരുവരുടെയും മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.
Click To Comment