Home NARTH ഉമ്മൻചാണ്ടി അനുസ്മരണവും അനുമോദനവും നടത്തി
NARTH - August 20, 2023

ഉമ്മൻചാണ്ടി അനുസ്മരണവും അനുമോദനവും നടത്തി

നാറാത്ത് :യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും 2022-23 അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ച പരിപാടി കെ പി സി സി മെമ്പർ അമൃത രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പ്രശാന്ത് മാസ്റ്റർ, യൂത്ത് കോൺഗ്രസ്‌ അഴീക്കോട്‌ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ നികേത് നാറാത്ത്, നാറാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജയചന്ദ്രൻ മാസ്റ്റർ, പ്രവാസി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മോഹനാഗൻ, മുൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധീഷ് നാറാത്ത് തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ്‌ അമീൻ സ്വാഗതവും ശറഫുദ്ധീൻ മാതോടം നന്ദിയും പറഞ്ഞു. അശ്വതി പിവി, രാഹുൽ വാച്ചാപുറം,അഭിജിത്ത് ടി,സുചിന എ,നിതിൻ സി വി,മൻഷൂക് കെ എൻ,നൗഫൽ നാറാത്ത്,രാജേന്ദ്രൻ കെ, നവീൻ പൂഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും