Home KANNUR ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കന്നട ഭാഷയിലും
KANNUR - August 20, 2023

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കന്നട ഭാഷയിലും


കണ്ണൂർ:
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും,
അനുഭവങ്ങളെ കരുത്താക്കി മലയാളത്തിന് അഭി മാനമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ അഭിമുഖം കന്നടയിലെ പ്രധാന മാസികയായ മയൂരയുടെ പുതിയ ലക്കത്തിൽ .

കന്നട കവിതയിൽ വളരെ പ്രശസ്തയായ കവയിത്രി തേജശ്രീ നടത്തിയ അഭിമുഖമാണ് പുറത്ത് വന്നിരിക്കുന്നത്. അസാമാന്യമായ ഉൾക്കാഴ്ചയുള്ള ചോദ്യങ്ങൾ കൊണ്ട് മനോഹരമായ അനുഭവമായിത്തീർന്നു അതെന്നും
എന്റെ കഥകളുടെ പരിഭാഷാപുസ്തകത്തിന്റെ പ്രകാശനം അടുത്ത മാസം 17 ന് ബാംഗ്ലൂരിൽ വെച്ച് നടക്കുന്നുവെന്നും സുനൈസ് ആണ് പരിഭാഷ നടത്തിയതെന്നും ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും