Home KANNUR ഹരിത കേരള മിഷന്റെ ഭാഗമായി വിവാഹ സുദിനത്തിൽ ‘ഓർമ്മവൃക്ഷം’ നട്ട് നവദമ്പതികൾ
KANNUR - August 19, 2023

ഹരിത കേരള മിഷന്റെ ഭാഗമായി വിവാഹ സുദിനത്തിൽ ‘ഓർമ്മവൃക്ഷം’ നട്ട് നവദമ്പതികൾ

Kannadiparamba online news ✍️

നാറാത്ത്: നവകേരളം കർമ്മപദ്ധതി 2 ഹരിത കേരളം മിഷൻ ജില്ലയിൽ നടപ്പാക്കുന്ന ‘ഓർമ്മവൃക്ഷം’ പദ്ധതിയുടെ ഭാഗമായി വിവാഹസുദിനത്തിൽ വൃക്ഷതൈ നട്ട് നവദമ്പതികൾ. ഫിദൽ, ഭാര്യ അഞ്ജന എന്നിവരാണ് തങ്ങളുടെ വിവാഹദിനത്തെ ഓർമ്മയ്ക്കായി മരം നട്ടത്. നാറാത്ത് പഞ്ചായത്ത് വാർഡ് മെമ്പറായ പി.കെ ജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു വൃക്ഷതൈ നട്ടത്. നാറാത്തെ കെ ദിനേശൻ (ബ്രാഞ്ച് സെക്രട്ടറി) – മിനി ദമ്പതികളുടെ മകനാണ് ഫിദൽ.
പദ്ധതി പ്രകാരം പിറന്നാൾ, വിവാഹം, വിവാഹവാർഷികം, പ്രിയപ്പെട്ടവരുടെ വേർപാട് തുടങ്ങിയ ദിവസങ്ങളുടെ ഓർമ്മയ്ക്ക് മരം നടാം. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വാർഷികാഘോഷങ്ങളുടെ ഭാഗമായും തൈകൾ നടാം. പൊതുസ്ഥലങ്ങളിലും സ്വകാര്യഭൂമിയിലും വൃക്ഷതൈകൾ സംരക്ഷിക്കപ്പെടുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വിശേഷദിവസങ്ങളുടെയും സംഭവങ്ങ ളുടെയും സ്മരണയ്ക്ക് വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഹരിതകേരള മിഷൻ തന്നെ തൈകൾ നൽകും. മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളാണ് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും