എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.
കണ്ണൂർ. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 43-ാം സംസ്ഥാന സമ്മേളനത്തിൻ്റെ സംഘാടകസമിതി രൂപീകരണ യോഗം അഴീക്കോട് എംഎൽഎ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.ടി. സജുകുമാർ അധ്യക്ഷത വഹിച്ചു.എക്സൈസ് കമ്മീഷണർ ടി. രാഗേഷ് ,ജില്ലാ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി. എൽ. ഷിബു ,ഷാജി കെ , ബൈജു ,പ്രജീഷ് കെ പി .പി അംബുജാക്ഷൻ, സി. കെ. പവിത്രൻ ,സുജിത്ത്, എ.എസ് പുരുഷോത്തമൻ ,എം.വി. ഇബ്രാഹിംകുട്ടി, ടി.വി.രാമചന്ദ്രൻ , എ.പി.രാജീവൻ, കെ.രാജീവൻ എന്നിവർ സംസാരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി പ്രിനിൽകുമാർ കെ എ നന്ദിയും പറഞ്ഞു. പ്രകാശിപ്പിച്ചു. 251 അംഗ സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ കെ വി സുമേഷ് എംഎൽഎ, വർക്കിംഗ് ചെയർമാൻ ടി. സജു കുമാർ ,ജനറൽ കൺവീനർ കെ. സന്തോഷ് കുമാർ ,വർക്കിംഗ് കൺവീനർ കെ രാജേഷ് എന്നിവരെ തെരഞ്ഞെടുത്തു.