സ്കൂട്ടറിൽ ഓട്ടോ ടാക്സി ഇടിച്ച് മധ്യവയസ്ക്കന് ഗുരുതരം; ഇടിച്ചവാഹനം നിർത്താതെ പോയി.
പഴയങ്ങാടി: സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട ഓട്ടോ ടാക്സി നിർത്താതെ പോയി.ചെമ്പല്ലിക്കുണ്ട് കൊവ്വപ്പുറം റോഡിൽ ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമിപം വെച്ചാണ് അപകടം. .സ്കൂട്ടർ യാത്രക്കാരൻ വെങ്ങര ഗാന്ധി മന്ദിരം റോഡിലെ നെല്ലിവളപ്പിൽ
ഫൽഗുണനെ (62) യാണ് ഇടിച്ചിട്ടത്.പയ്യന്നൂർ കല്യാൺ സിൽക്സിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി ഒമ്പതരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്.അപകടം വരുത്തിയ ഓട്ടോ ടാക്സി നിർത്താതെ പോയി.ഗുരുതരമായി പരിക്കേറ്റ ഫൽഗുണനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെസ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ്പരിയാരം പോലീസ് സ്ഥലത്തെത്തിപരിശോധന
നടത്തി. ഇടിച്ച വാഹനം കണ്ടെത്താനായില്ല.
Click To Comment