പുതിയതെരുവിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് അപകടം
പുതിയതെരു: പുതിയതെരുവിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ഇന്നു രാവിലെ 7.30ഓടെയാണ് സംഭവം. പുതിയതെരു മാർക്കറ്റിലെ പള്ളിക്കു സമീപമുള്ള ഇലക്ട്രിക് പോസ്റ്റിലാണ് കാർ ഇടിച്ചത്. ഇതേതുടർന്ന് പ്രദേശത്തെ വൈദ്യുതബന്ധം ഭാഗികമായി താറുമാറായി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യതബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല എന്നാണ് പ്രാഥമികവിവരം

Click To Comment