Home KANNUR ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് സമയത്തിൽ നാളെ മുതൽ മാറ്റം; രണ്ട് സ്പെഷൽ ട്രെയിനുകൾ സ്ഥിരമാക്കി
KANNUR - August 19, 2023

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് സമയത്തിൽ നാളെ മുതൽ മാറ്റം; രണ്ട് സ്പെഷൽ ട്രെയിനുകൾ സ്ഥിരമാക്കി

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ നാളെ മുതൽ മാറ്റം. ഉച്ച 2.50ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് രാത്രി 12ന് കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയത്തിലാണ് മാറ്റം.

ഞായറാഴ്ച മുതൽ ഈ ട്രെയിൻ ആലപ്പുഴയിൽ നിന്ന് ഒരു മണിക്കൂർ വൈകി 3.50നായിരിക്കും പുറപ്പെടുക. എറണാകുളത്ത് 3.50ന് എത്തിയിരുന്ന ട്രെയിൻ ഇനി 5.20നാണ് എത്തുക. ഷൊർണൂരിൽ 7.47 ആണ് പുതുക്കിയ സമയം. നേരത്തെ 7.12നായിരുന്നു എത്തിയിരുന്നത്.

കുറ്റിപ്പുറത്ത് 8.19 ആണ് പുതുക്കിയ സമയം. തിരുനാവായ 8.27, തിരൂർ 8.36, താനൂർ 8.45, പരപ്പനങ്ങാടി 8.54, ഫറോക്ക് 9.08, കോഴിക്കോട് 9.22 എന്നിങ്ങനെയാണ് നാളെമുതലുള്ള സമയക്രമം. നേരത്തെ കോഴിക്കോട് 9.07നായിരുന്നു ട്രെയിൻ എത്തിയിരുന്നത്. കണ്ണൂരിൽ 12.05ന് എത്തിച്ചേരും.

എന്നാൽ കണ്ണൂരിൽ നിന്ന് രാവിലെ പുറപ്പെടുന്ന കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയത്തിൽ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും