ജീവനക്കാരുടെ സത്യാഗ്രഹം ഇന്ന്
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തശേഷം ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒാരോന്നായി നിഷേധിച്ചുകൊണ്ടിരിക്കുന്നതിനെതിരേ ശനിയാഴ്ച രാവിലെ 10 മുതൽ എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ സത്യാഗ്രഹം നടക്കും.
ഏറ്റെടുത്തകാലം മുതൽ ഡി.എ. ഉൾപ്പെടെയുള്ളവ തടഞ്ഞുവെക്കുകയും ഗ്രേഡ് സ്ഥാനക്കയറ്റം അനുവദിക്കാതിരിക്കുകയും ചെയ്തുകൊണ്ട് ജീവനക്കാരെ ചൂഷണംചെയ്യുകയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ശമ്പള പരിഷ്കരണം അനുവദിച്ചില്ലെന്ന് മാത്രമല്ല സർക്കാർ മേഖലയിൽ ആഗിരണംചെയ്തവരുടെ ശമ്പളം ഏറെ വെട്ടിക്കുറക്കുകയുംചെയ്തു.
തത്‌സ്ഥിതി തുടരാം എന്ന് എഴുതിക്കൊടുത്തവരുടെ പോലും ശമ്പളം കുറച്ചു. ലീവ് സറണ്ടർ ആനുകൂല്യം സർക്കാർ ജീവനക്കാർക്ക് അനുവദിച്ച് പി.എഫിൽ ലയിപ്പിക്കുമ്പോൾ അതിൽ പെടാത്തവർക്ക് സറണ്ടർ ആനുകൂല്യം പണമായി നൽകും എന്ന ഉത്തരവ് ഇവിടെ കാറ്റിൽപ്പറത്തിയെന്ന് അസോസിയേഷൻ ആരോപിച്ചു.