Home KANNUR കല്യാശ്ശേരി ഹാജിമെട്ടയിൽ സംരക്ഷണഭിത്തി നിർമാണം ഊർജിതമാക്കി.
KANNUR - August 19, 2023

കല്യാശ്ശേരി ഹാജിമെട്ടയിൽ സംരക്ഷണഭിത്തി നിർമാണം ഊർജിതമാക്കി.

കനത്ത മഴക്കിടയിൽ മണ്ണിടിയൽ ഭീഷണി നേരിട്ട കല്യാശ്ശേരി ഹാജിമെട്ടയിൽ സംരക്ഷണഭിത്തി നിർമാണം ഊർജിതമാക്കി. കഴിഞ്ഞ മേയ് 23-നാണ് ഹാജിമെട്ടയിൽ ദേശീയപാതയ്ക്കായി കുന്നിടിച്ച് നിരത്തിയ ഭാഗത്ത് മണ്ണിടിഞ്ഞ് നിരവധി വീടുകൾക്ക് ഭീഷണി ഉയർത്തിയത്.

തുടർന്ന് ദേശീയപാത നിർമാണക്കരാറുകാർ സംരക്ഷണഭിത്തിയൊരുക്കി വീടുകളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. അതിന്റെഭാഗമായി ആദ്യഘട്ട പ്രവൃത്തികൾ നടന്നെങ്കിലും പിന്നീട് എല്ലാ തുടർനിർമാണങ്ങളും സ്തംഭിച്ചിരുന്നു. ഇതിനെതിരേ നിരന്തരം നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധവും ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും