അതിദാരിദ്രർക്കായുള്ള മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
നാറാത്ത്: നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ അതിദാരിദ്രർക്കായുള്ള മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെ നടന്ന പരിപാടിയിൽ CWF ശില്പ സ്വാഗതം പറഞ്ഞു. നാറാത്ത് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗിരിജ അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ രമപ്രിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ.എച്ച്.ഐ കെ വത്സല, VEo ശ്രീ കുഞ്ഞുമോൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. മെമ്പർമാരായ മൈമൂനത്ത്, നിഷ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പതിമൂന്നാം വാർഡ് മെമ്പർ സൽമത്ത് ചടങ്ങിന് നന്ദി പറഞ്ഞു. ചടങ്ങിൽ ഗുണഭോക്താക്കൾക് ഐ.ഡി കാർഡ് വിതരണം നടത്തി. കൂടാതെ മെഡിക്കൽ ചെക്-അപ്പും സംഘടിപ്പിച്ചു.
Click To Comment