അപകടരഹിത ശ്രീകണ്ഠപുരം
റോഡ് സുരക്ഷ ക്യാംപയിൻ നടത്തി
ശ്രീകണ്ഠപുരം : അപകടരഹിത ശ്രീകണ്ഠപുരം എന്ന ലക്ഷ്യത്തോടെ ശ്രീകണ്ഠപുരം നഗരസഭയിൽ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ റോഡ് സുരക്ഷയെക്കുറിച്ച് ക്യാംപയിൻ നടത്തി.
നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ അധ്യക്ഷയായി. അസിസ്റ്റന്റിന്റെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റോഷൻ റോഡ് സുരക്ഷയെ കുറിച്ചും, ഗതാഗത നിയമങ്ങളെ കുറിച്ചും ഉള്ള ക്ലാസുകൾ നയിച്ചു.
സ്റ്റാൻഡിംഗ് കമറ്റി ചെയർ പേഴ്സൺ വി .പി നസീമ
ശ്രീകണ്ഠപുരം എസ് ഐ ടോമി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രാഗദൻ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, നഗരസഭാ സെക്രട്ടറി കെ അഭിലാഷ്, നഗരസഭ സൂപ്രണ്ട് അനീഷ് എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥികളും മോട്ടോർ വാഹന തൊഴിലാളികളും അടക്കം നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.