Home KANNUR മയ്യിൽ ടൗണിലെ എ.ടി.എം. കൗണ്ടർ കുത്തിത്തുറന്ന് കവർച്ചശ്രമം
KANNUR - August 18, 2023

മയ്യിൽ ടൗണിലെ എ.ടി.എം. കൗണ്ടർ കുത്തിത്തുറന്ന് കവർച്ചശ്രമം

മയ്യിൽ : മയ്യിൽ ടൗണിലെ ഇന്ത്യാ വൺ എ.ടി.എം. കൗണ്ടർ കുത്തിത്തുറന്ന് കവർച്ചശ്രമം. ഗ്യാസ് കട്ടറുപയോഗിച്ച് മോണിറ്ററുമായുള്ള ബന്ധം വിച്ചേദിച്ചായിരുന്നു കവർച്ചശ്രമം നടന്നത്.

ഇന്ത്യ വൺ എ.ടി.എം. അധികൃതർ മയ്യിൽ പോലീസിൽ പരാതി നൽകി. തുടർന്ന് ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേതൃത്വത്തിൽ സമീപത്തെ തുണിക്കടയിലെ ക്യാമറദൃശ്യങ്ങൾ പരിശോധിച്ചതിൽ പുലർച്ചെ ഒന്നിന് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് സംഭവത്തിന് പിന്നിലെന്ന് മനസ്സിലായി. കൊളച്ചേരി ഭാഗത്തുനിന്നെത്തിയവരാണിവർ. ഏറെനേരം കൗണ്ടറിൽ തങ്ങിയശേഷം മടങ്ങിപ്പോകുന്ന ദൃശ്യങ്ങളുമുണ്ട്. എ.ടി.എം. മെഷീൻ തകരാറായതൊഴിച്ചാൽ മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് എ.ടി.എം. അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും