Home KANNUR കൈക്കൂലി വാങ്ങിയതിന് കണ്ണൂർ സബ് രജിസ്റ്റർ ഓഫീസിലെ മുൻ സബ് രജിസ്ട്രാറെ കഠിന തടവിന് ശിക്ഷിച്ചു
KANNUR - August 18, 2023

കൈക്കൂലി വാങ്ങിയതിന് കണ്ണൂർ സബ് രജിസ്റ്റർ ഓഫീസിലെ മുൻ സബ് രജിസ്ട്രാറെ കഠിന തടവിന് ശിക്ഷിച്ചു

കൈക്കൂലി കേസില്‍ മുന്‍ സബ് രജിസ്ട്രാര്‍ക്ക് 20,000 രൂപ പിഴയും ഒരു വര്‍ഷം കഠിന തടവും വിധിച്ച് കോടതി.
കണ്ണൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന കെ.എം രഘു ലാധരനെയാണ് ആയിരം രൂപ കൈക്കൂലി വാങ്ങിയതിന് കുറ്റക്കാരനാണെന്ന് തലശേരി വിജിലന്‍സ് കോടതി കണ്ടെത്തിയത്.

2011 നവംബര്‍ ഒന്‍പതിനാണ് വിധിക്ക് ആസ്പദമായ സംഭവം. സബ് രജിസ്ട്രാര്‍ ആയിരുന്ന രഘു ലാധരന്‍, പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു, പരാതിക്കാരന്റെ പേരില്‍ വില്‍പത്രപ്രകാരം മാറ്റി രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നതിനായി ആയിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉഷകുമാരി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും