പുഴയിൽ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ
ടാങ്കർ ലോറി പിടിയിൽ
വളപട്ടണം: പുഴയിൽ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ
ടാങ്കർ ലോറി പിടിയിൽ.പോലീസ് സംഘത്തെ കണ്ട് ടാങ്കർ ലോറി ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു.പുലർച്ചെ 3.30 മണിയോടെ പാപ്പിനിശേരി- പഴയങ്ങാടി കെ .എസ് .ടി പി.റോഡിലാണ് സംഭവം.രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന വളപട്ടണം സ്റ്റേഷൻ ഇൻസ്പെക്ടർ എം.ടി.ജേക്കബും സംഘവുമാണ് കക്കൂസ് മാലിന്യം പുഴയിൽ തള്ളുന്നതിനിടെടാങ്കർ ലോറിപിടികൂടിയത്. ഓടി രക്ഷപ്പെട്ട രണ്ടു പ്രതികൾക്കു വേണ്ടി പോലീസ് തെരച്ചിൽ ഊർജിതമാക്കി. കക്കൂസ് മാലിന്യവുമായി എത്തിയ കെ .എൽ.42.എച്ച്.2902 നമ്പർ മിനിടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
Click To Comment