പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി
വളപട്ടണം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതി കാമുകനൊപ്പം ഒളിച്ചോടി.അഴീക്കോട് ആറാംകോട്ടം സ്വദേശിനിയായ 21 കാരിയാണ് ഒളിച്ചോടിയത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
വീട്ടുകാരുടെ അനുമതിയോടെ യുവതിയുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവാവിനൊപ്പം കണ്ണൂരിലേക്ക് പോയിരുന്ന യുവതി കണ്ണൂരിലെ സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് കാറിൽ നിന്നും വഴിയിൽ ഇറങ്ങുകയായിരുന്നു. യുവതി വൈകുന്നേരമായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഴീക്കൽ കപ്പക്കടവ് സ്വദേശിയോപ്പം യുവതി നാടുവിട്ടതായി തിരിച്ചറിഞ്ഞത്.തുടർന്ന് പിതാവ് വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ യുവതിയെ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതി പിന്നീട് കാമുകനൊപ്പം പോയി.
Click To Comment