Home KANNUR തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സിസിടിവി നിരീക്ഷണമുള്ള ആദ്യ എയ്ഡഡ് സ്കൂളായി കയരളം നോർത്ത് എ എൽ പി സ്കൂൾ
KANNUR - August 17, 2023

തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സിസിടിവി നിരീക്ഷണമുള്ള ആദ്യ എയ്ഡഡ് സ്കൂളായി കയരളം നോർത്ത് എ എൽ പി സ്കൂൾ

മയ്യിൽ
തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സിസിടിവി നിരീക്ഷണമുള്ള ആദ്യ എയ്ഡഡ് സ്കൂളായി കയരളം നോർത്ത് എ എൽ പി സ്കൂൾ. സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ പരിസരത്ത് സിസിടിവി സ്ഥാപിച്ചത്. സിസിടിവിയുടെ സ്വിച്ച് ഓൺ മാനേജ്മെന്റ് പ്രതിനിധി പി കെ ദിനേശൻ നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കെ ഒ ദാമോദരൻ നമ്പ്യാർ, ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച ഹോണററി ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ മുഖ്യാതിഥികളായി. സി കുഞ്ഞിരാമൻ മാസ്റ്റർ ആശംസ നേർന്ന് സംസാരിച്ചു. പ്രഥമാധ്യാപിക എം ഗീത സ്വാഗതവും എ ഒ ജീജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും