ഹെറോയിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ
കണ്ണൂർ : ഓണം സ്പെഷ്യൽ ഡ്രൈവ് കൺട്രോൾ റൂം ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പട്രോളിങ്ങിൽ തലശ്ശേരി എക്സ്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽകുമാർ. സി യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം തലശ്ശേരി എം. എം റോഡിൽ വെച്ച് 50 മില്ലി ഗ്രാം ബ്രൗൺഷുഗറുമായി ( ഹെറോയിൻ) തലശ്ശേരി തിരുവങ്ങാട് എം. എം റോഡിൽ, പൊൻ മാണിച്ചി വളപ്പിൽ വീട്ടിൽ റഫ്നാസ് പി വി ( 31) നെ അറസ്റ്റ് ചെയ്തു കേസെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവെന്റിവ് ഓഫീസർമാരായ ഷിബു വി കെ, സുധീർ വി, ഷെനിത്ത് രാജ് യു , സി .ഇ. ഒ മാരായ ലെനിൻ എഡ്വേർഡ്, ഫൈസൽ എന്നിവർ ഉണ്ടായിരുന്നു
Click To Comment