Home KANNUR നാടൻ തോക്ക് കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ
KANNUR - August 17, 2023

നാടൻ തോക്ക് കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

പരിയാരം: ചന്ദനവേട്ടക്കിടയിൽ നാടൻതോക്ക് കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാണപ്പുഴ പറവൂരിലെ ഇട്ടമ്മൽ സുധാകരനെയാണ് (50) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 9 ന് രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രതീശനും സംഘവും പാണപ്പുഴ ആലിന്റെ പാറയിൽ നടത്തിയ റെയിഡിലാണ് മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച 55 കിലോ ചന്ദനമുട്ടികളും ഒറ്റക്കുഴൽ തോക്കും പിടിച്ചെടുത്തത്.

കൂടുതൽ അന്വേഷണങ്ങൾക്കായി ഫോറസ്റ്റ് അധികൃതർ തോക്ക് പരിയാരം പൊലീസിന് കൈമാറിയിരുന്നു. പച്ചക്കറി കൃഷിക്കാരനായ സുധാകരൻ ആലിന്റെപാറയിലെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ്. കൃഷി നശിപ്പിക്കാൻ വരുന്ന മൃഗങ്ങളെ ഭയപ്പെടുത്താനാണ് തോക്ക് വാങ്ങിയതെന്നാണ് സുധാകരൻ പൊലീസിനോട് പറഞ്ഞത്. പച്ചക്കറി സൂക്ഷിക്കാനായി സ്ഥലത്തെ ഷെഡിന്റെ ഒരു താക്കോൽ സ്ഥലമുടമ സുധാകരന് നൽകിയിരുന്നു. തോക്ക് ഇയാൾക്ക് നൽകിയ ആളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും