Home KANNUR കണ്ണൂർ- പ്രധാന അറിയിപ്പുകൾ
KANNUR - August 17, 2023

കണ്ണൂർ- പ്രധാന അറിയിപ്പുകൾ

പൂക്കള മത്സരം   ആഗസ്റ്റ് 24ന്

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ  സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂർ നഗരത്തിലെ സർക്കാർ അർദ്ധ സർക്കാർ പൊതുമേഖല , സ്വകാര്യ സഥാപനങ്ങൾക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു.അതാത് സഥാപനങ്ങളിലാണ് പൂക്കളം ഒരുക്കേണ്ടത്.ആഗസ്റ്റ് 24 നാണ് പൂക്കള മത്സരം.
താൽപര്യമുള്ളവർ ഡിടി പിസിയുടെ dtpckannur.com എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക്  0497-2706336 

സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ അവസരം

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ  സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കലാ  രംഗത്ത് മികവ് തെളിയിച്ചവർക്ക് സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു.താല്പര്യമുള്ളവർ ആഗസ്റ്റ്  21  നകം ഡിടി പിസി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

 ഓണാഘോഷ പരിപാടിയുടെ ഭാഗമായി   പോസ്റ്റർ രചനാ മത്സരം

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ   ആഗസ്റ്റ് 25  മുതൽ സെപ്റ്റംബർ 2 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി  പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ആഗസ്റ്റ് 19  നകം ഡിടി പിസിയുടെ  9447524545 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പോസ്റ്ററുകൾ അയക്കേണ്ടതാണ്.നിബന്ധനകൾക്കായി ഡിടി പിസിയുടെ dtpckannur.com എന്ന വെബ്‌സൈറ്റ്സന്ദർശിക്കേണ്ടതാണ്

സൗരോര്‍ജ്ജ  സാങ്കേതികവിദ്യയില്‍ പരിശീലനം

സി-ഡിറ്റ് സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ രണ്ടു ദിവസത്തെ പരിശീലന പരിപാടി  സെപ്റ്റംബര്‍ 11, 12 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍  സി-ഡിറ്റ് വെബ്സൈറ്റില്‍ www.cdit.org  ലഭിക്കും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് വിഭാഗത്തില്‍ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിലവിലുള്ള ഒഴിവിലേക്കും ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും പരിഗണിക്കുന്നതിനായി എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ (ചെണ്ടയും അനുബന്ധ ഉപകരണങ്ങളും) വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം വാദ്യമേളം തൊഴിലാക്കിയിട്ടുള്ളവരും ഉപകരണങ്ങള്‍ ആവശ്യമുള്ളതുമായ പട്ടികവര്‍ഗക്കാര്‍ മാത്രമുള്ള ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 18ന് മൂന്ന് മണിക്കകം ഇരിട്ടി, തളിപ്പറമ്പ്, പേരാവൂര്‍, കൂത്തുപറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ/ കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.

കരാര്‍ നിയമനം

കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ പി എച്ച് എന്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസായവര്‍ക്കും ജെ പി എച്ച് എന്‍ തസ്തികയിലേക്ക് പ്ലസ്ടു, ജെ പി എച്ച് എന്‍ അല്ലെങ്കില്‍ പ്ലസ്ടു, എ എന്‍ എം പാസായവര്‍ക്കും അപേക്ഷിക്കാം. 50 വയസ് തികയാത്തവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഗവ.വൃദ്ധസദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2771300, 8281428437.

സീറ്റ് ഒഴിവ്

കണ്ണൂര്‍ കൃഷ്ണമേനോന്‍ ഗവ.വനിതാ കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബി എ ഇക്കണോമിക്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥിനികള്‍ ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2746175.

ഓംബുഡ്സ്മാന്‍ സിറ്റിങ് 17ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്സ്മാന്‍ ആഗസ്റ്റ് 17  ന് വ്യാഴാഴ്ച   രാവിലെ 11 മുതല്‍ 12 മണി വരെ ഇരിട്ടി ബ്ലോക്ക് ഓഫീസില്‍ സിറ്റിങ് നടത്തും.  പരാതികള്‍ നേരിട്ടും ഓംബുഡ്സ്മാന് നല്‍കാം. കൂടാതെ ഇ മെയില്‍, ഫോണ്‍, തപാല്‍ എന്നിവ വഴിയും പരാതി സമര്‍പ്പിക്കാം. വിലാസം ഓംബുഡ്സ്മാന്‍ ഓഫീസ്, അനക്സ് ഇ ബ്ലോക്ക്, രണ്ടാം നില,  നോര്‍ക്ക ഓഫീസിനു സമീപം, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍. ഇ മെയില്‍: ombudsmanmgnregskannur@gmail.com. ഫോണ്‍: 9447287542.

തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക് സെക്കന്റ് എന്‍ സി എ – ഹിന്ദു നാടാര്‍, 621/2022) തസ്തികയിലക്ക് 2022 ഡിസംബര്‍ 30 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാഥികള്‍ ആരും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

സ്പോട്ട് അഡ്മിഷന്‍

തളിപ്പറമ്പ് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 18ന് രാവിലെ 10 മണി മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അടിസ്ഥാന യോഗ്യത: എസ്എസ്എല്‍സി. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഫീസില്‍ ഹാജരാവുക. ഫോണ്‍: 0460 2202571, 8722768346, 9207744107.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ബി, ഡി ബ്ലോക്കുകളിലെ ജനറേറ്ററുകളുടെ കേടായ ഉപകരണങ്ങള്‍ക്ക് പകരം പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 24ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും