Home KANNUR എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
KANNUR - August 16, 2023

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ : കാപ്പാട് ഭാഗത്ത് നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി

നടത്തിയ പട്രോളിങ്ങിലാണ് കാപ്പാട്  ഭാഗത്ത് നിന്നും 7.581 ഗ്രാം മെത്താം ഫിറ്റമിൻ പിടികൂടിയത്. കണ്ണൂർ ചേലോറ പാറപ്പുറത്ത് അജ്മൽ പി പി (25), ചേലോറ ആയിഷ മൻസിലിൽ മുഹമ്മദ്‌ പി (26) എന്നിവരെയാണ് കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പിപി ജനാർദ്ദനനും സംഘവും പിടികൂടിയത്. കെ.എൽ 13  എപി  185 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ 7.581 ഗ്രാം മെത്താം ഫിറ്റമിൻ കടത്തി കൊണ്ടു വന്നത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വിജയൻ കെ.പി അനിൽകുമാർ പി കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പങ്കജാക്ഷൻ സി, എക്സൈസ് ഡ്രൈവർ സജീഷ് പി എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും