പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ.ചിറക്കലിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന രാജനെയാണ് വളപട്ടണം ഇൻസ്പെക്ടർ ജേക്കബിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.കുട്ടി വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സ്കൂളിൽ വിവരമറിയിക്കുകയും മാതാവിൻ്റെ പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു..
Click To Comment