ബി.ജെ.പി ന്യൂ മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം
കണ്ണൂർ: ബി.ജെ.പി ന്യൂ മെമ്പർഷിപ് ക്യാംപയിനിന്റെ ഉദ്ഘാടനം നടത്തി. ജില്ലയിലെ മയ്യിൽ മണ്ഡലത്തിൽ കൊളച്ചേരി പഞ്ചായത്തിലെ 152-)o നമ്പർ ബൂത്തിൽ പ്രീതാ ജി കൃഷ്ണന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി റിട്ട. കേണൽ സാവിത്രിയമ്മ കേശൻ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മയ്യിൽ മണ്ഡലം പ്രസിഡന്റ് സലിന പ്രതീപൻ, അശ്വതി ജി കൃഷ്ണൻ, ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി ഗോപാലകൃഷ്ണൻ, ബൂത്ത് ഇൻ ചാർജ്ജ് ടി പ്രതീപ എന്നിവർ സംബന്ധിച്ചു.
Click To Comment