അനുമോദിച്ചു
കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് മാലോട്ട് ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെ ആമുഖ്യത്തിൽ 2022 23 അധ്യായന വർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് കരസ്ഥമാക്കിയ ശ്രീശാന്ത് എസ് ബി, ആർ രഞ്ജിത്ത്, ആവണി എം സി, എന്നിവർക്ക് എം കെ നമ്പ്യാർ സ്മാരക എൻഡോമെന്റ് നൽകി അനുമോദിച്ചു.ശ്രീ പി വി കുഞ്ഞികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീ കെ ബാബു സ്വാഗതവും ശ്രീ പി വി ശശിധരൻ അധ്യക്ഷത വഹിച്ചു. എ പി കുഞ്ഞി കണ്ണൻ സുനിൽകുമാർ വിനോദ് കുമാർ എന്നിവർ ആശംസകൾ പറഞ്ഞു.


Click To Comment