പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

കണ്ണാടിപ്പറമ്പ് : 77-ാം സ്വാതന്ത്ര്യ ദിനം പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ നിറപകിട്ടോടെ ആഘോഷിച്ചു. പ്രധാനാധ്യാപകൻ പി. മനോജ് കുമാർ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു.പി.ടി.എ.പ്രസിഡണ്ട് സനില ബിജുവിന്റെ അധ്യക്ഷതയിൽ റിട്ട. എ.ഇ.ഒ. കൃഷ്ണൻ കുറിയ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷയിൽ സമ്പൂർണ്ണം വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളേയും എൽ.എസ്.എസ്. പരീക്ഷയിൽ ഈ വർഷവും പഞ്ചായത്തുതലത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വിദ്യാർത്ഥികളേയും അദ്ദേഹം ഉപഹാരം നൽകി അഭിനന്ദിച്ചു. എൽ.എസ്.എസ്. നേട്ടത്തിനു കുട്ടികളെ പ്രാപ്തമാക്കിയ അധ്യാപകരേയും അഭിനന്ദനം അറിയിച്ചു. വാർഡ് മെമ്പർ പി.മിഹ്റാബി, റിട്ട. പ്രധാനാധ്യാപിക ജി.കെ.രമ എന്നിവർ ആശംസ അർപ്പിച്ചു. മാതൃസമിതി പ്രസിഡണ്ട് സുഷമ രഘു നന്ദി പറഞ്ഞു. തുടർന്ന് വിവിധ മത്സര ജേതാക്കൾക്ക് സമ്മാനം വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾക്കുശേഷം പായസ വിതരണത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു.