Home KANNUR കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
KANNUR - August 15, 2023

കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കൊളച്ചേരി: കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിൽ
രാവിലെ 9 മണിക്ക്
ദേശീയ പതാക ഉയർത്തി ചടങ്ങുകൾ ആരംഭിച്ചു. തുടർന്നു നടന്ന
ആഘോഷപരിപാടികൾ
മുൻ കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
ദാമോദരൻ കൊയിലേരിയൻ, സുനിത അബൂബക്കർ, കെ.പി കമാൽ, കെ അച്യുതൻ, കെ.എസ്‌.യു പഞ്ചായത്ത് പ്രസിഡന്റ് ആദിത്യൻ, എ ഭാസ്കരൻ, കെ.പി മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ബാലസുബ്രഹ്മണ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം
കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ടി.പി സുരേഷ് സ്വാഗതവും, സി.കെ സിദ്ദീഖ് ചടങ്ങിന് നന്ദിയും പറഞ്ഞു. തുടർന്ന് പായസ വിതരണവും നടന്നു. ചടങ്ങുകൾക്ക് മണ്ഡലം ജനറൽ സെക്രട്ടറി എം.ടി അനീഷ്, പി.പി ശാദുലി, സംഗീത് ഭാസ്കർ, പി.കെ.പി ഫൈസൽ, മുഹമ്മദ് കുഞ്ഞി, വത്സൻ പാട്ടയം തുടങ്ങിയവർ നേതൃത്വം നൽകി. രണ്ടു മണിയോടുകൂടി ആഘോഷപരിപാടികൾ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും