സ്വാതന്ത്ര്യദിനം: കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി
കണ്ണാടിപ്പറമ്പ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി. സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം വിളിച്ചോതിക്കൊണ്ട് ഇന്ത്യൻ മതേതരത്വം അപകടത്തിൽ ആവുന്ന ഇന്നത്തെ സാഹചര്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുക, അത് മറ്റുള്ളവരിലേക്ക് പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ ഉദ്യമം ഏറ്റെടുത്തത്. എല്ലാ വർഷവും നടത്താറുള്ളതു പോലെ ഇത്തവണയും നടത്താൻ ധാരാളം സഹായങ്ങൾ ഉണ്ടായതായും അവർക്കൊക്കെയും നന്ദി പറയുന്നതായും ബന്ധപ്പെട്ടവർ പറഞ്ഞു. ആഘോഷ പരിപാടികൾക്ക് പ്രസിഡന്റ്, മുൻ പ്രസിഡന്റ് ഭാസ്കരൻ, ജന. സെക്രട്ടറി മോഹനാംഗൻ, സനീഷ് ചിറയിൽ, അമീൻ, രാജൻ, മജീദ്, അഷ്റഫ് വയപ്രം, മുതിർന്ന നേതാവ് നാരായണൻ, ഗംഗാധരൻ, പറമ്പൻ രാജീവൻ, രാജീവ് എന്നിവർ നേതൃത്വം നൽകി.