ലോറിക്കടിയിൽപ്പെട്ട്
യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ധർമശാലയിൽറോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂർചേർപ്പ് വെളുത്തേടത്ത് വീട്ടിൽ സജേഷ് (36) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ധർമശാല ദൂരദർശൻ കേന്ദ്രത്തിനുസമീപത്തായിരുന്നു അപകടം. ലോറിക്കടിയിൽകിടന്നുറങ്ങിയ സജേഷിന്‍റെ
കാലുകൾക്ക്മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടനെആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സജേഷ്.
Click To Comment