സ്വാതന്ത്ര്യ ദിനം
മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ സംഘടിപ്പിച്ചു

നാറാത്ത്: സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റി ഡേ ആചരിച്ചു. നാറാത്ത് ടൗണിൽ മുസ്‌ലിം ലീഗ് ശാഖ പ്രസിഡന്റ് എ പി അബ്ദുള്ള പതാക ഉയർത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ കെ ഷിനാജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിർത്താൻ യുവാക്കൾ ജാഗ്രതയോടെ നിലകൊള്ളുമെന്ന പ്രതീക്ഞ്ഞ ചെയ്ത് ദേശീയ ഗാനം ആലപിച്ചു ശേഷം മധുര വിതരണവും നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമദ് കെ.വി, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ ഇക്ബാൽ ജനറൽ സെക്രട്ടറി റഹീം നാറാത്ത് ,ഷബീർ നാറാത്ത് ,പി പി സുബൈർ, കെ എൻ ഇബ്രാഹിം, ആമിർ പി പി, സമീർ ടി പി, ഹാരിസ് എ പി, മുഹമ്മദ് പി ടി, അഷ്‌റഫ് മുല്ല, ശംസുദ്ധീൻ കെ വി, കാദർ എന്നിവർ സംസാരിച്ചു.