കൂൾബാറിലെത്തിയ യുവതി ഐസ്‌ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശനിലയിൽ
പേരാവൂർ: കൂൾബാറിൽ ഐസ്‌ക്രീം കഴിക്കാനെത്തിയ യുവതി ഐസ്‌ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശനിലയിൽ. കാക്കയങ്ങാട് സ്വദേശിനിയായ യുവതിയാണ് തിങ്കളാഴ്ച വൈകിട്ട് പേരാവൂരിലെ കൂൾബാറിലെത്തി ഐസ്‌ക്രീം വാങ്ങി കൈയിൽ കരുതിയ എലിവിഷം കലർത്തി കഴിച്ചത്. കുഴഞ്ഞുവീണ ഇവരെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുവയസ്സുകാരനായ മകനോടൊപ്പം പഴയ ബസ്‌സ്റ്റാൻഡിലെ കൂൾബാറിലെത്തിയ ഇവർ രണ്ട് ഐസ്ക്രീം വാങ്ങുകയും ഒരെണ്ണത്തിൽ വിഷം ചേർത്ത് കഴിക്കുകയുമായിരുന്നു. സമീപത്തെ സീറ്റിലിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ പേരാവൂർ പോലീസ് കേസെടുത്തു.
Click To Comment