സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സി.വി അഷ്റഫിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
കണ്ണൂർ സിറ്റി: സ്പെഷ്യൽ ബ്രാഞ്ച്
എസ്.ഐ
സി.വി അഷ്റഫിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചു. ജില്ലയിൽ ആകെ 10 പേരാണ് ഈ വർഷത്തെ പൊലീസ് മെഡലിന് അർഹരായത്.
1994 ൽ സർവ്വീസിൽ പ്രവേശിച്ച അഷ്റഫ് നാല് ബാച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ട്രെയിനിങ് ഇൻസ്പെക്ടറായും ന്യൂ മാഹി പൊലീസ് സ്റ്റേഷനിൽ ജനമൈത്രി ബീറ്റ് ഓഫീസറായും കേസ് അന്വേഷണ ഉദ്യോഗസ്ഥനായും സേവനം ചെയ്തു. കൂടാതെ, എടക്കാട് പൊലീസ് സ്റ്റേഷനിലെ റൈറ്ററായും മികച്ച സേവനം നടത്തിയിട്ടുണ്ട്. ഇപ്പോൾ ജില്ലാ സ്പെഷൽ ബ്രാഞ്ചിൽ റൈറ്ററായി ആയി ജോലി ചെയ്യുന്നു. ഭാര്യ ഹഫ്സത്തിനും മക്കളായ അഫ്രാദ്,
ഫാത്തിമത്തു നജയ്ക്കുമൊപ്പം ചക്കരക്കല്ല് മുതുകുറ്റിയിൽ താമസിച്ചു വരുന്നു.
Click To Comment