Home KANNUR സി.എച്ച് മുഹമ്മദ് കോയയുടെ ജീവചരിത്ര ഗ്രന്ഥമായ ‘ഷേറെ കേരള’യുടെ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു
KANNUR - August 14, 2023

സി.എച്ച് മുഹമ്മദ് കോയയുടെ ജീവചരിത്ര ഗ്രന്ഥമായ ‘ഷേറെ കേരള’യുടെ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു

സി.എച്ച് മുഹമ്മദ് കോയയെ കുറിച്ച് പ്രസിദ്ധീകൃതമായ ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം ‘ഷേറെ കേരള’യുടെ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബാഫഖി തങ്ങൾ സൗദത്തിൽ നടന്ന ചടങ്ങിൽ മമുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായിയാണ് പുസ്തകം പ്രകാശനം നടത്തിയത്. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ആധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അബ്ദുല്ല ഹാജി പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകർത്താവായ ടി.സി മുഹമ്മദിനെ പി.കെ അബ്ദുല്ല ഹാജി പൊന്നാടയണിയിച്ച് ആദരിച്ചു. എം.സി വടകര, പി.എ റഷീദ്, നവാസ് പൂനൂർ എന്നിവർ പ്രസംഗിച്ചു. ടി.സി മുഹമ്മദ് മറുപടി പ്രസംഗം നടത്തി. ജില്ലാ ഭാരവാഹികളായ അഡ്വ. കെ.എ ലത്തീഫ്,
വി.പി വമ്പൻ,
കെ.പി താഹിർ,
കെ.വി മുഹമ്മദലി ഹാജി,
ഇബ്രാഹിംകുട്ടി തിരുവറ്റൂർ, ടി.എ തങ്ങൾ, അൻസാരി തില്ലങ്കേരി, സി.കെ മുഹമ്മദ്‌ മാസ്റ്റർ, ടി.പി മുസ്തഫ, ബി.കെ അഹ്‌മദ് പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള സ്വാഗതവും, ട്രഷറർ മഹ്മൂദ് കടവത്തൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും