ഏക സിവിൽ കോഡ് പോലുള്ള വിഷയങ്ങൾ കേവലം ആദരണ അന്യായങ്ങൾ മാത്രം: അഡ്വ. ടി ആസഫലി
കണ്ണൂർ:ഭരണഘടനയിൽ മാർഗ്ഗനിർദ്ദേശകതത്വത്തിൽ പറയപ്പെട്ട ഏക സിവിൽ കോഡ് പോലുള്ള വിഷയങ്ങൾ ബഹുസ്വരത ഉൾക്കൊള്ളുന്ന രാജ്യത്ത് കേവലം ആദരണ അന്യായങ്ങളാണെന്നും മൗലിക അവകാശമായ മതസ്വാതന്ത്ര്യം ഹനിക്കുന്ന ഒരുനടപടിയും രാഷ്ട്രീയ ഭൂരിപക്ഷം ഉപയോഗിച്ച് നടപ്പിലാക്കാൻ കേന്ദ്ര ഭരണകൂടത്തിന് സാധിക്കുകയില്ലെന്നും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി . ആസഫലി പ്രസ്താവിച്ചു. മുസ്ലിം കോഡിനേഷൻ കമ്മിറ്റി കണ്ണൂരിൽ നടത്തിയ ഏക സിവിൽ കോഡും ധ്രുവീകരണ അജണ്ടയും എന്ന വിഷയത്തെ അധികരിച്ച് ജില്ലാതല സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ മഹിമയുടെ മഹനീയതക്ക് കോട്ടം തട്ടുന്ന ഏത് ഭരണകൂടനടപടികളും നിലപാടുകളും ജനാധിപത്യ ഭാരതത്തിൽ പരാജയപ്പെട്ട ചരിത്രമാണു ള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയർഅഡ്വ.ടി.ഒ.മോഹനൻ സെമിനാർ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്അബ്ദുറഹിമാൻ കല്ലായി അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.കണ്ണൂർ ബിഷപ്പ് ഹൗസ് വികാർ ജനറൽ ഡോക്ടർ ക്ലാരൻസ് പ്ലാലിയത്ത് ,ശിവഗിരി മഠം പ്രേമാനന്ദ സ്വാമികൾ, എന്നിവർ പ്രഭാഷണം നടത്തി. ഫാസിസവും ധ്രുവീകരണ അജണ്ടയും എന്ന വിഷയത്തിൽ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജൻ ക്ലാസ് എടുത്തു. മാണിയൂർ അബ്ദുറഹിമാൻ ഫൈസി, ഡോക്ടർ സുൽഫിക്കർ അലി, പി പി അബ്ദുറഹിമാൻ പെരിങ്ങാടി , നിസാർ അതിരകം, ഷക്കീർ ഫാറൂഖി, റാഷിദ് സ്വലാഹി, എ അബൂബക്കർ സിദ്ദീഖ്, അഡ്വ. പി വി സൈനുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു . കെ.ടി.സഹദുള്ള നന്ദി പറഞ്ഞു.