Home KANNUR അനുസ്മരണം നടത്തി
KANNUR - August 14, 2023

അനുസ്മരണം നടത്തി

ആദ്യകാല ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറിയും സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ പ്രമുഖനുമായിരുന്ന എം.എൻ ചേലേരിയുടെ 48-മത് ചരമദിനം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെയും നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ഛായാച്ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു. എം.എൻ.ചേലേരിയെ അനുസ്മരിച്ച് കൊണ്ട് മുതിർന്ന കോൺഗ്രസ്സ് നേതാവ്‌ കെ യം നാരായണൻ മാസ്റ്റർ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ.വി.പ്രഭാകരൻ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.കെ.രഘൂത്തമൻ , മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി ഇ.പി.മുരളീധരൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയംഗം യഹിയ പള്ളിപ്പറമ്പ് ,യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി കലേഷ് ചേലേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും