പൊള്ളും വില കഞ്ഞി വെച്ച് പ്രതിഷേധിച്ചു.
കക്കാട് :- നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് കക്കാട് ലീഗ് കോർണറിൽ വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധം അരങ്ങത്തേക്ക് എന്ന മുദ്രാവാക്യം ഉയർത്തി കഞ്ഞി വെച്ച് പ്രതിഷേധിച്ചു. പുഴാതി മേഘല വനിതാ ലീഗ് പ്രസിഡന്റ് പി.റഷീദയുടെ അദ്ധ്യക്ഷതയിൽ റംസീന റൗഫ് ഉൽഘാടനം നിർവ്വഹിച്ചു. കെ.പി എ സലീം, ടി.പി. നാസർ, നജീബ്, നസീമ, ഫായിസ , ഹസീന എന്നിവർ സംസാരിച്ചു. കൗൺസിലർ പി. കൗ ലത്ത് സ്വാഗതവും തസ്ലീമ നന്ദിയും പറഞ്ഞു.
Click To Comment