Home KANNUR ക്ഷേത്ര കുളത്തിൽ അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർത്ഥി മരണപ്പെട്ടു
KANNUR - August 14, 2023

ക്ഷേത്ര കുളത്തിൽ അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർത്ഥി മരണപ്പെട്ടു

പയ്യന്നൂർ: പയ്യന്നൂരിൽക്ഷേത്ര കുളത്തിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർത്ഥി മരണപ്പെട്ടു.
കായകുളം സ്വദേശി നന്ദു കൃഷ്ണ (27)യാണ് മരണപ്പെട്ടത്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശി അശ്വിൻ (23) സുഖം പ്രാപിച്ചു വരുന്നു.
ഞായറാഴ്ച വൈകുന്നേരം 6.45 മണിയോടെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിലായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ ഫയർസ്റ്റേഷൻ ഓഫീസർ പി.വി.പ്രഭാകരൻ്റെ നേതൃത്വത്തിലെത്തിയ സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.സംഭവ ശേഷം അബോധാവസ്ഥയിലായിരുന്നു നന്ദു കൃഷ്ണ.പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും